കടയടപ്പ് സമരം: ആലുവയിലെ റേഷൻ വ്യാപാരികളും പങ്കെടുക്കും
1508448
Sunday, January 26, 2025 4:31 AM IST
ആലുവ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 27 മുതൽ സംസ്ഥാനത്തെ മുഴുവൻ റേഷൻ വ്യാപാരികളും നടത്തുന്ന കടയടപ്പ് സമരത്തിൽ ആലുവ താലൂക്കിലെ 210 കടകളും പങ്കുചേരുമെന്ന് സംയുക്ത സമരസമിതി ചെയർമാൻ വി.പി. ജോർജ്, ചെയർമാൻ കെ.ഡി. റോയി എന്നിവർ അറിയിച്ചു.
30,000 രൂപയ്ക്ക് മുകളിലാണ് വ്യാപാരികളുടെ പ്രതിമാസ വരുമാനമെന്ന സർക്കാർ വിശദീകരണം തെറ്റിധരിപ്പിക്കുന്നതാണെന്നും ആലുവയിൽ അഞ്ചോളം കടകൾക്ക് മാത്രമാണ് ഈ പരിധിയിൽ വരുന്നതെന്നും സമരസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആലുവ താലൂക്ക് കോ-ഓർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ എം.ഒ. ബേബി, വി.ഒ. തോമസ്, സെബാസ്റ്റ്യൻ അയ്യമ്പുഴ, ഇ.വി. വിജയകുമാർ, പി.എസ്. നൗഷാദ് എന്നിവരും പങ്കെടുത്തു.