വിദേശ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയെന്ന് പരാതി
1508438
Sunday, January 26, 2025 4:14 AM IST
തോപ്പുംപടി: കുവൈറ്റിൽ ഓയിൽ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് കണ്ണമാലി കണ്ടക്കടവ് സ്വദേശിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയ പ്രതിക്കായി അന്വേഷണം ആരംഭിച്ചു. തിരുവല്ല സ്വദേശി കൊച്ചുമുണ്ടക്കത്തിൽ റോബിൻ സ്കറിയയാണ് പണം വാങ്ങി മുങ്ങിയത്. കണ്ടക്കടവ് ആനന്ദം പറമ്പിൽ ജിതിൻ റോക്കിയാണ് തട്ടിപ്പിനിരയായത്.
ഓയിൽ ആൻഡ് ഗ്യാസ് ട്രെയിനിംഗ് കോഴ്സ് പാസായ ഇയാൾക്ക് ജോലി തരപ്പെടുത്താമെന്നു പറഞ്ഞ് രണ്ടു തവണയായി ബാങ്ക് വഴി അഞ്ച് ലക്ഷം രൂപ കൈക്കലാക്കുകയായി രുന്നു. പണം നൽകിയതിന് ശേഷം ജോലിക്കായി ജിതിനോട് മുംബൈയിൽ എത്തുവാൻ ആവശ്യപെട്ടു.
മുംബൈയിലെത്തി ആഴ്ചകൾ കഴിഞ്ഞിട്ടും ജോലി സംബന്ധമായ വിവരം ലഭിക്കാതായതോടെയാണ് കബളിക്കപ്പെട്ടുവെന്ന് യുവാവിന് മനസ്സിലായത്. തുടർന്ന് ഇയാൾ നാട്ടിലേക്ക് തിരിച്ചെത്തി പോലീസിൽ പരാതി നൽകുകയായിരുന്നു.