പി​റ​വം: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ ര​ണ്ടാം നി​ല​യി​ൽ നി​ന്ന് വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പി​റ​വം പ​ള്ളി​ക്കാ​വ് പാ​റേ​ക്കു​ന്ന് പാ​റ​ശേ​രി​ൽ വാ​സു​ദേ​വ​ൻ നാ​യ​ർ (കു​ട്ട​പ്പ​ൻ -72) മ​രി​ച്ചു.

ഞാ​യ​റാ​ഴ്‌​ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ര​ണ്ടാം നി​ല​യി​ലെ പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ന്‍റെ വ​രാ​ന്ത​യി​ൽ നി​ന്ന് താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. വ​രാ​ന്ത​യി​ൽ​നി​ന്ന് താ​ഴേ​യ്ക്ക് നോ​ക്കി നി​ൽ​ക്കു​ന്ന​തി​നി​ടെ വീ​ണ​താ​കാ​മെ​ന്നാ​ണ് പ്ര​ധ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വാ​സു​ദേ​വ​ൻ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. ക​ർ​ഷ​ക​നാ​യ ഇ​ദ്ദേ​ഹം വീ​ടി​നോ​ട് ചേ​ർ​ന്ന് ചെ​റി​യ സ്റ്റേ​ഷ​ന​റി ക​ട​യും ന​ട​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. കാ​ൻ​സ​ർ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പാ​ലി​യേ​റ്റീ​വ് വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

സം​സ്‌​കാ​രം ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ക​ന​ക​മ്മ. മ​ക്ക​ൾ: ശ്രീ​ജി​ത്ത്, ശ്രീ​ലേ​ഖ മ​രു​മ​ക്ക​ൾ: ശ്രീ​ക​ല (ശ്രീ​ക​ല നൃ​ത്ത വി​ദ്യാ​ല​യം പി​റ​വം), ദി​ലീ​പ് കു​മാ​ർ (കേ​ബി​ൾ സൂ​പ്പ​ർ​വൈ​സ​ർ ഏ​ഷ്യാ​നെ​റ്റ് കേ​ബി​ൾ​സ്). സം​സ്‌​കാ​രം ഇ​ന്ന് നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ.