കൊ​ച്ചി: ആ​ഗോ​ള താ​പ​ന​വും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും മൂ​ല​മു​ണ്ടാ​കു​ന്ന പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ളെ പ്രാ​ദേ​ശി​ക​ത​ല​ത്തി​ലു​ള്ള പ്ര​കൃ​തി​സൗ​ഹൃ​ദ സൂ​ക്ഷ്മ പ​ദ്ധ​തി​ക​ളി​ലൂ​ടെ ചെ​റു​ക്കു​ന്ന​തി​നു​ള്ള ഗ​വേ​ഷ​ണ പ​ദ്ധ​തി​ക്ക് തൃ​ക്കാ​ക്ക​ര​യി​ല്‍ തു​ട​ക്ക​മാ​യി.

ന​ബാ​ര്‍​ഡ് ചീ​ഫ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ബൈ​ജു എ​സ്. കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ഗ​ര​സ​ഭ​യി​ലെ 20-ാം വാ​ര്‍​ഡ് കാ​ള​ച്ചാ​ല്‍ ബ​ണ്ട് ഭാ​ഗ​ത്ത് ന​ബാ​ര്‍​ഡി​ന്‍റെ​യും വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ന വി​ഭാ​ഗ​മാ​യ സ​ഹൃ​ദ​യ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

തൃ​ക്കാ​ക്ക​ര ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ച​ര്‍​ച്ച് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ രാ​ധാ​മ​ണി പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ദ്ധ​തി​ക്ക് സാ​ങ്കേ​തി​ക സ​ഹ​ക​ര​ണം ന​ല്‍​കു​ന്ന ടു ​ഡി​ഗ്രി ക്ലൈ​മ​റ്റ് ചേ​ഞ്ച് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​സ​ഞ്ജു തോ​മ​സ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. സ​ഹൃ​ദ​യ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് കൊ​ളു​ത്തു​വെ​ള്ളി​ല്‍, ജ​ല​സേ​ച​ന വ​കു​പ്പ് അ​സി. എ​ന്‍​ജി​നീ​യ​ര്‍ പി.​എം. സീ​ന, ശു​ചി​ത്വ​മി​ഷ​ന്‍ അ​സി. കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഇ​ന്ദു, തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്മി​ത സ​ണ്ണി, അ​ജീ​ഷ് ബാ​ലു, സ​ഹൃ​ദ​യ അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​സി​ബി​ന്‍ മ​ന​യം​പി​ള്ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.