ആ​ലു​വ: കു​ടി​വെ​ള്ള പൈ​പ്പ് മാ​റ്റി സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ നീ​ണ്ട​തോ​ടെ ക​ടു​ങ്ങ​ല്ലൂ​ർ മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യി. ഏ​ലൂ​ക്ക​ര റോ ​വാ​ട്ട​ർ പ​മ്പ് ഹൗ​സി​ൽ നി​ന്നും മു​പ്പ​ത്ത​ടം ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ലേ​ക്ക് സ്ഥാ​പി​ച്ചി​ട്ടു​ള്ള കാ​ല​പ്പ​ഴ​ക്കം ചെ​ന്ന 350 എം​എം പൈ​പ്പ്, 600 ഡി​ഐ ആ​ക്കു​ന്ന​തി​ന്‍റെ പ്ര​വൃ​ത്തി​ക​ളാ​ണ് നീ​ണ്ടു​പോ​കു​ന്ന​ത്. ഇ​തോ​ടൊ​പ്പം ത​ന്നെ ജ​ല​മി​ഷ​ൻ പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി​ക​ളും ന​ട​ക്കു​ന്നു​ണ്ട്.

ക​ടു​ങ്ങ​ല്ലൂ​ർ, ക​രു​മാ​ല്ലൂ​ർ, ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ര​ണ്ടാ​ഴ്ച്ച​യാ​യി ഭാ​ഗി​ക​മാ​യി ശു​ദ്ധ​ജ​ല​വി​ത​ര​ണം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ 6ന് ​ആ​രം​ഭി​ച്ച പ​ദ്ധ​തി 16ന് ​പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ ജ​ല​ക്ഷാ​മ​മി​ല്ലാ​തി​രു​ന്ന മേ​ഖ​ക​ളി​ലും കു​ടി​വെ​ള്ള വി​ത​ര​ണം പ​ഴ​യ​പ​ടി ആ​കാ​ത്ത​തി​നാ​ൽ ജ​ന​ങ്ങ​ൾ പ​ണം കൊ​ടു​ത്ത് കു​ടി​വെ​ള്ളം വാ​ങ്ങു​ക​യാ​ണ്.

മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് ടാ​ങ്ക​റി​ൽ കു​ടി​വെ​ള്ളം ന​ൽ​കാ​ൻ ക​ള​ക്‌​ട​റേ​റ്റി​ൽ നി​ന്ന് നി​ർ​ദേ​ശം വ​ന്നി​ട്ടു​ണ്ട്. ആ​ല​ങ്ങാ​ട്, ക​രു​മാ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​വ ന​ട​പ്പാ​ക്കി​യി​ട്ടും ക​ടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​രു ന​ട​പ​ടി​യും എ​ടു​ക്കു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

ഇ​തി​നി​ടെ വ്യ​വ​സാ​യ മേ​ഖ​ല ഉ​ൾ​പ്പെ​ടു​ന്ന എ​ട​യാ​റി​ലേ​ക്കു​ള്ള ജ​ല​വി​ത​ര​ണ​വും ഇ​ട​യ്ക്കി​ടെ ത​ട​സ​പ്പെ​ടു​ന്നു​ണ്ട്. കി​ണ​ർ വെ​ള്ളം തീ​രെ ഉ​പ​യോ​ഗി​ക്കു​വാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ കു​ടി​വെ​ള്ള​മി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​ണ്.

ക​ടു​ങ്ങ​ല്ലൂ​രി​ൽ അ​റ്റ​കു​റ്റ​പ്പ​ണി തീ​രു​ന്ന​തു​വ​രെ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ വെ​ള്ളം വി​ത​ര​ണം ചെ​യ്യു​മെ​ന്നാ​ണ് പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ല അ​ഥോ​റി​റ്റി അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​ട​യ്ക്കി​ടെ പ​മ്പ് ചെ​യ്യു​ന്ന വെ​ള്ളം പൈ​പ്പി​ലെ ചോ​ർ​ച്ച​യി​ലൂ​ടെ പാ​ഴാ​യി​പ്പോ​കു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

പൊ​തു ടാ​പ്പ് മാ​റ്റുന്നത് ത​ട​ഞ്ഞു

ആ​ലു​വ: ജ​ല​മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം വീ​ടു​ക​ളി​ലെ​ല്ലാം കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ചു എ​ന്ന പേ​രി​ൽ പൊ​തു​ടാ​പ്പു​ക​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള ശ്ര​മ​ം ഇ​ന്ന​ലെ നാട്ടുകാർ തടഞ്ഞു. പ​ടി​ഞ്ഞാ​റെ ക​ടു​ങ്ങ​ല്ലൂ​ർ നാ​ൽ​പ്പ​തു​പ​റ ഭാ​ഗ​ത്തെ പൈ​പ്പു​ക​ൾ മു​റി​ച്ചു​മാ​റ്റാ​നു​ള്ള ശ്ര​മ​ത്തെ നാ​ട്ടു​കാ​ർ ത​ട​യു​ക​യാ​യി​രു​ന്നു. ആ​ദ്യം കു​ടി​വെ​ള്ള വി​ത​ര​ണം കൃ​ത്യ​മാ​യി വി​ത​ര​ണം ന​ട​ത്തി​യി​ട്ട് മ​തി പൊ​തു​ടാ​പ്പ് മാ​റ്റ​ൽ എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ത​ട​ഞ്ഞ​ത്.

വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം എ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു ടാ​പ്പി​ലൂ​ടെ നൂ​ലു​പോ​ലെ കി​ട്ടു​ന്ന വെ​ള്ള​മാ​ണ് പ​ല വീ​ടു​ക​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഒ​ടു​വി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.