മത്സ്യക്കുരുതി: ധനസഹായം വൈകരുതെന്നു കെസിവൈഎം
1508935
Tuesday, January 28, 2025 6:58 AM IST
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതി മൂലം ദുരിതമനുഭവിക്കുന്നവർക്കുള്ള ധനസഹായം സർക്കാർ ഉടൻ പ്രഖ്യാപിക്കണമെന്നു കെസിവൈഎം കൂനമ്മാവ് മേഖല സമ്മേളനം ആവശ്യപ്പെട്ടു. ചരിയംതുരുത്ത് പരിശുദ്ധ വേളാങ്കണ്ണിമാതാ പള്ളിയിൽ നടന്ന സമ്മേളനം നാളികേര വികസന ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ബെന്നി പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു.
ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി, സംസ്ഥാന വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ്, അതിരൂപത ജനറൽ സെക്രട്ടറി കെ.ജെ. റോസ് മേരി, യൂണിറ്റ് പ്രസിഡന്റ് സലീന, ബ്രദർ നിബിൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ:ജോമി ജോസഫ്-പ്രസിഡന്റ്, സലീന റോബിൻസൺ-സെക്രട്ടറി, സാനിയ ആന്റണി-വൈസ് പ്രസിഡന്റ്, ഷേവിൻ പെരേര-യൂത്ത് കൗൺസിലർ.