പുതിയ വനനിയമം ഒരിക്കലും നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കർഷക കോണ്ഗ്രസ്
1508920
Tuesday, January 28, 2025 6:58 AM IST
കോതമംഗലം : കർഷക സമരങ്ങളെ തുടർന്ന് മാറ്റിവച്ച കർഷക നിയമം ഒരിക്കലും പാസാക്കാൻ അനുവദിക്കില്ലെന്ന് കർഷക കോണ്ഗ്രസ് നിയോജക മണ്ഡലം നേതൃ സംഗമം. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കൽ നിയോജക മണ്ഡലം നേതൃസംഗമം ഉദ്ഘാടനം ചെയ്തു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോര ജാഥയ്ക്ക് കോതമംഗലത്ത് നൽകുന്ന സ്വീകരണത്തിൽ 500 കർഷകരെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് ജെയിംസ് കോറന്പേൽ അധ്യക്ഷത വഹിച്ചു. കെ.പി. ബാബു, കെ.ജെ. ജോസഫ്, എം.എസ്. എൽദോസ്, പി.സി. ജോർജ്, കെ.ഇ. കാസിം, പി.എം. സിദ്ദിഖ്, എം.സി. അയ്യപ്പൻ, സി.ജെ. എൽദോസ്, പീറ്റർ മാത്യു, സൽമ അടിവാട്, വറുഗീസ് കൊന്നനാൻ, കെ.വി. കുര്യാക്കോസ്, ഏലിയാസ് പുളിക്കക്കുടി, ജോസ് കൈതമന, മാർട്ടിൻ കീഴേമാടൻ, ലിബു തോമസ്, കെ.പി. ജോണ്സണ് എന്നിവർ പ്രസംഗിച്ചു.