ഒരു കോടിയിലേറെ രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ് : മുഖ്യപ്രതിക്കായി അന്വേഷണം ഊര്‍ജിതം
1508433
Sunday, January 26, 2025 4:06 AM IST
കൊച്ചി: ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിച്ചുവരുന്ന കേര ഫൈബര്‍ ടെക്സ് എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ കബളിപ്പിച്ച് ഒരുകോടി അഞ്ചു ലക്ഷം തട്ടിയ കേസില്‍ മുഖ്യപ്രതിയെ കണ്ടെത്തുന്നതിനായി ഊർജിതാന്വേഷണം.
കേസിലെ പ്രതിയായ വെസ്റ്റ് ബംഗാള്‍ ജെല്‍ദ ഗ്രാമത്തില്‍ താമസിക്കുന്ന സുതപമിശ്ര ചാറ്റര്‍ജി(54) യെ കഴിഞ്ഞ ദിവസം ഇന്‍ഫോപാര്‍ക്ക് പോലീസ് ഇന്‍സ്പെക്ടര്‍ സജീവ് കുമാറും സംഘവും ചേര്‍ന്ന് അതിസാഹസികമായി അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലുള്ള ഇവരെ വരും ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.
കമ്പനിയുമായി ഇടപാടുകളുള്ള മറ്റൊരു സ്ഥാപനത്തിന്റേതിനു സമാനമായ വ്യാജ ഇ-മെയില്‍ സന്ദേശം അയച്ച് കമ്പനിയെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതികളുടെ അക്കൗണ്ടിലേക്ക് 2024 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി ഒരു കോടി അഞ്ചു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യിച്ചത്.
പശ്ചിമ ബംഗാള്‍ ജില്ലയിലെ ജാല്ഡ ഗ്രാമത്തിലെ ഇംഗ്ലീഷ് മീഡിയം ഗേള്‍സ് ഹൈസ്കൂളിലെ അധ്യാപികയാണ് അറസ്റ്റ് ചെയ്യപ്പെട്ട സൂതപ മിശ്രചാറ്റര്ജി. പശ്ചിമ ബംഗാള്‍ പോലീസിന്റെ സഹായത്തോടെ ഇവരുടെ വീടുവളഞ്ഞ് അതിസാഹസികമായാണ് പിടികൂടിയത്.