തിരുമാറാടിയിൽ ഹരിത ടൗണുകളുടെ പ്രഖ്യാപനം
1508919
Tuesday, January 28, 2025 6:58 AM IST
തിരുമാറാടി : മാലിന്യമുക്ത നവകേരളം ജനകീയ കാന്പയിന്റെ ഭാഗമായി തിരുമാറാടി പഞ്ചായത്തിൽ ഹരിത ടൗണുകളുടെ പ്രഖ്യാപനം നടത്തി. മാലിന്യമുക്തം നവകേരളം ജനകീയ കാന്പയിന്റെ നാലാംഘട്ട ഉദ്ഘാടനത്തിന്റെ ഭാഗമായിട്ടാണ് പ്രഖ്യാപനം നടത്തിയത്.
ശുചിത്വം സുന്ദരം തിരുമാറാടി പദ്ധതിയുടെ ഭാഗമായി നടന്ന ചടങ്ങിൽ പ്രസിഡന്റ് സന്ധ്യമോൾ പ്രകാശ് ഹരിത ടൗണുകളുടെ പ്രഖ്യാപനം നടത്തി. മാലിന്യമുക്ത നവകേരളം ജനകീയ കാന്പയിന്റെ ഭാഗമായി തിരുമാറാടി പഞ്ചായത്ത് ജംഗ്ഷൻ, മണ്ണത്തൂർ അത്താണിക്കൽ ജംഗ്ഷൻ എന്നിവയാണ് ആദ്യഘട്ട ഹരിത ടൗണുകളായി പ്രഖ്യാപിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷ അനിത ബേബി, പഞ്ചായത്തംഗങ്ങളായ സി.വി. ജോയി, കെ.കെ. രാജ്കുമാർ, ആതിര സുമേഷ്, സെക്രട്ടറി പി.പി. റെജിമോൻ, അസിസ്റ്റന്റ് സെക്രട്ടറി എസ്. സാബുരാജ്, ഹെഡ് ക്ലർക്ക് ബിനോയ് ബേബി, വിഇഒ ആർ. പ്രിയരഞ്ജൻ, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകല ബിനോയ്, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സണ്‍ എ.എ. സുരേഷ്, എന്നിവർ പങ്കെടുത്തു.