മൂ​വാ​റ്റു​പു​ഴ: ക​ച്ചേ​രി​ത്താ​ഴ​ത്തെ പ​ഴ​യ പാ​ല​ത്തി​ൽ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി രൂ​പ​പ്പെ​ട്ട കു​ഴി കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് നി​ക​ത്തി. ചെ​റി​യ തോ​തി​ൽ രൂ​പ​പ്പെ​ട്ടി​രു​ന്ന കു​ഴി വ​ലു​താ​യി അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന നി​ല​യി​ലാ​വു​ക​യാ​യി​രു​ന്നു.

ഇ​തു സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​ക​യി​ൽ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. പാ​ല​ത്തി​ലെ ര​ണ്ട് സ്ലാ​ബു​ക​ൾ ചേ​രു​ന്ന ഭാ​ഗ​ത്ത് ടാ​റിം​ഗും കോ​ണ്‍​ക്രീ​റ്റും അ​ട​ർ​ന്നാ​ണ് പാ​ല​ത്തി​നു കു​റു​കെ നീ​ള​ത്തി​ൽ വ​ലി​യ കു​ഴി രൂ​പ​പ്പെ​ട്ടി​രു​ന്ന​ത്.

ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ഈ ​കു​ഴി​യി​ലൂ​ടെ ക​ട​ന്ന് പോ​കു​വാ​ൻ വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് നേ​രി​ട്ട​ത്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ വീ​ഴു​ന്പോ​ൾ പാ​ല​ത്തി​ൽ കു​ലു​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. പാ​ല​ത്തി​ന് അ​രി​കു​ഭാ​ഗ​ത്തെ കോ​ണ്‍​ക്രീ​റ്റി​ൽ വി​ള്ള​ലും രൂ​പ​പ്പെ​ട്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്.

നൂ​റു​വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ഏ​ഷ്യ​യി​ലെ ആ​ദ്യ​ത്തെ കോ​ണ്‍​ക്രീ​റ്റ് പാ​ലം എ​ന്ന​റി​യ​പ്പെ​ടു​ന്ന​താ​ണ് ഈ ​പാ​ലം.

ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന ഈ ​പാ​ല​ത്തി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ടാ​തെ പ​രി​പാ​ലി​ക്കു​വാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​തി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. ഇ​തി​ന് മു​ൻ​പും പ​ല​ത്തി​ൽ സ​മാ​ന​മാ​യ രീ​തി​യി​ൽ കു​ഴി രൂ​പ​പ്പെ​ട്ടി​രു​ന്നു.