ആ​ലു​വ: ആ​ലു​വ മം​ഗ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് പൊ​ന്തി​ഫി​ക്ക​ൽ സെ​മി​നാ​രി​യു​ടെ ന​വീ​ക​രി​ച്ച ചാ​പ്പ​ലിന്‍റെ ആ​ശീ​ർ​വാ​ദം ഇ​ന്ന്. രാ​വി​ലെ 9.30 ന് ​സീ​റോ മ​ല​ബാ​ർ സ​ഭ​ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ആശീർവാദകർമം നിർവ ഹിക്കും.

സെ​മി​നാ​രി ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ബിഷപ്പുമാരും നിരവധി വൈ​ദി​ക​രും സ​ന്യാ​സി​നി​ക​ളും വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ക്കും. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ വൈ​ദി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ മം​ഗ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ് പൊ​ന്തി​ഫി​ക്ക​ൽ സെ​മി​നാ​രി ശ​താ​ബ്ദി​യി​ലേ​ക്ക് അ​ടു​ക്കു​മ്പോ​ഴാ​ണ് ചാ​പ്പ​ൽ 3.5 കോ​ടി ചെ​ല​വി​ൽ ന​വീ​ക​രിച്ചത്.

1951-ൽ ​സ്പെ​യി​നി​ൽ നി​ന്നു​ള്ള ക​ർ​മ്മ​ലീ​ത്ത മി​ഷ​ന​റി വൈ​ദി​ക​ർ നി​ർ​മി​ച്ച ചാപ്പലിന്‍റെ ത​നി​മ ന​ഷ്ട​പ്പെ​ടാ​തെ​യാ​ണ് ന​വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. യൂ​റോ​പ്പി​ൽ പ്ര​ചാ​ര​ത്തി​ലി​രു​ന്ന നി​യോ-​ഗോ​ഥി​ക് വാ​സ്‌​തു​വി​ദ്യ​യി​ലാ​ണ് ചാ​പ്പ​ൽ നി​ർ​മിച്ചി​രി​ക്കു​ന്ന​തെ​ന്ന് റെ​ക്ട​ർഫാ. ​സെ​ബാ​സ്റ്റ്യ​ൻ തോ​മ​സ് പാ​ലാ​മൂ​ട്ടി​ൽ, ക​ൺ​വീ​ന​ർ ഫാ. ​അ​ഗ​സ്റ്റി​ൻ ക​ല്ലേ​ലി എ​ന്നി​വ​ർ പ​റ​ഞ്ഞു.

ല​ണ്ട​ൻ ആ​സ്ഥാ​ന​മാ​യ ഗോ​ഡാ​ർ​ഡ് ആ​ൻ​ഡ് ഗി​ബ്ബ്സ് ആ​ർ​ട്ട് സ്റ്റു​ഡി​യോ ഒ​രു​ക്കി​യ 27 സ്റ്റെ​യി​ൻ​ഡ് ഗ്ലാ​സ് ചി​ത്ര​ങ്ങ​ളാ​ണ് ചാ​പ്പ​ലി​ന്‍റെ മുഖ്യ ആ​ക​ർ​ഷ​ണീ​യ​ത. ക്രി​സ്തു​വി​ന്‍റെ പ​ന്ത്ര​ണ്ട് ശി​ഷ്യ​ന്മാ​രെ ചി​ത്രീ​ക​രി​ക്കു​ന്ന 24 ജ​നാ​ല​ക​ളി​ലെ ക​ണ്ണ​ട ബെ​ൽ​ജി​യ​ത്തി​ൽ നി​ർ​മി​ച്ച​താ​ണ്. വി​ല​യേ​റി​യ മൊ​സൈ​ക് മാ​ർ​ബി​ളു​ക​ൾ​കൊ​ണ്ടു​ള്ള തൂ​ണു​ക​ളും ത​റ​യുമെ​ല്ലാം പൂ​ർ​വാ​ധി​കം ഭം​ഗി​യോ​ടെ ന​വീ​ക​രി​ച്ചിട്ടുണ്ട്.

ഇ​തി​നു പു​റ​മേ കേ​ര​ള​ത്തി​ൽ ത​യാ​റാ​ക്കി​യ 18 സ്റ്റെ​യി​ൻ​ഡ് ഗ്ലാ​സ് ചി​ത്ര​ങ്ങ​ൾ പു​തി​യ​താ​യി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ 11 സ​ഹ​കാ​രി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ റെ​ക്ട​ർ ഫാ. സെ​ബാ​സ്റ്റ്യ​ൻ തോ​മ​സ് പാ​ല​മൂ​ട്ടി​ലിന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രൊ​ക്യു​റേ​റ്റ​ർ ഫാ. കുര്യ​ൻ മു​ക്കാം​കു​ഴി​യി​ൽ വൈ​സ് റെ​ക്ട​ർ ഫാ. വി​ൻ​സെ​ന്‍റ് കു​ണ്ടു​കു​ളം എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള വൈ​ദി​ക​രും ചേ​ർ​ന്നാ​ണ് ന​വീ​ക​ര​ണം സാ​ധ്യ​മാ​ക്കി​യ​ത്.

ഇ​റ്റ​ലി, യു​​കെ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന വി​ല​യേ​റി​യ മാ​ർ​ബി​ളു​ക​ളി​ൽ തീ​ർ​ത്ത അ​ൾ​ത്താ​ര, ഉ​ണ്ണീ​ശോ​യെ വ​ഹി​ച്ചു നി​ൽ​ക്കു​ന്ന ​യൗ​സേ​പ്പി​താവിന്‍റെ അ​തീ​വ ആ​ത്മീ​യ തേ​ജ​സ് പ​ക​രു​ന്ന രൂ​പം, അ​ന്ത്യ അ​ത്താ​ഴ​ചി​ത്രം എ​ന്നി​വ​യും ഏറെ ആകർഷ ണീയമാണ്.