മൂവാറ്റുപുഴ ഉപജില്ലാ കായികമേള: സീനിയർ വിഭാഗ മത്സരങ്ങൾ സമാപിച്ചു
1461207
Tuesday, October 15, 2024 2:06 AM IST
മൂവാറ്റുപുഴ: നഗരസഭ സ്റ്റേഡിയത്തിൽ നടന്നുവന്ന ഉപജില്ലാ സ്കൂൾ കായികമേളയുടെ സീനിയർ വിഭാഗ മത്സരങ്ങൾ സമാപിച്ചു. ഒരാഴ്ച്ചയായി നടന്നു വന്നിരുന്ന കായിക മത്സരങ്ങളുടെ സമാപന സമ്മേളനം നഗരസഭ വൈസ് ചെയർപേഴ്സണ് സിനി ബിജു ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻ പി.എം. അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു.
വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ 321 പോയിന്റുമായി ഓവർഓൾ ചാന്പ്യൻഷിപ്പ് കരസ്ഥമാക്കി. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ 159 പോയിന്റും വാളകം മാർ സ്റ്റീഫൻ ഹയർ സെക്കൻഡറി സ്കൂൾ 133 പോയിന്റ് നേടി രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
എൽപി വിഭാഗം മത്സരങ്ങൾ തുടങ്ങി
മൂവാറ്റുപുഴ: ഉപജില്ലാ കായികമേളയുടെ എൽപി വിഭാഗം മത്സരങ്ങളുടെ ഉദ്ഘാടനം നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ പി.എം. അബ്ദുൾ സലാം നിർവഹിച്ചു. ഉപജില്ലാ സ്പോട്സ് സെക്രട്ടറി കെ.പി. അസീസ്, എച്ച്എം ഫോറം സെക്രട്ടറി എം.കെ. മുഹമ്മദ്, ജയസണ് പി. ജോസഫ്, എൽദോസ് കുര്യക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.