പ്ലൈവുഡ് കന്പനികൾക്കെതിരേ ജനകീയ കണ്വൻഷൻ
1460003
Wednesday, October 9, 2024 8:19 AM IST
മൂവാറ്റുപുഴ: പായിപ്ര, മാനാറി പ്രദേശങ്ങൾ പ്ലൈവുഡ് കന്പനികളുടെ നിയമ വിരുദ്ധ പ്രവർത്തനത്തിനെതിരെ ജനകീയ കണ്വൻഷൻ ചേർന്നു. മാനാറി പാറപ്പാട്ട് കണ്വൻഷൻ സെന്ററിൽ ചേർന്ന ജനകീയ കണ്വൻഷൻ സിപിഎം ലോക്കൽ സെക്രട്ടറി ആർ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം എം.എ. റിയാസ് ഖാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുൻ പ്രസിഡന്റ് പായിപ്ര കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
സിപിഐ ലോക്കൽ സെക്രട്ടറി കെ.കെ. ശ്രീകാന്ത്, കേരള നിയമ സഹായവേദി ജനറൽ സെക്രട്ടറി സി.എൻ. സോമൻ, സർവ്വകക്ഷി നേതാക്കളായ എം.കെ. കൊച്ചുണ്ണി, കെ.എൻ. രാജമോഹനൻ, ടി.എ. ചന്ദ്രൻ, സഹീർ മേനാമറ്റം, വാർഡംഗം ജയശ്രീ ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. പായിപ്ര പഞ്ചായത്തിലേക്ക് ജനകീയ മാർച്ച് നടത്തുന്നതിനും പ്ലൈവുഡ് കന്പനികൾ പ്രവർത്തന ബാഹുല്യം മൂലം ദുരിതത്തിലായ ജനങ്ങളുടെ സങ്കടങ്ങൾ നേരിട്ടറിയാൻ ജില്ലാ കളക്ടർ സ്ഥലം സന്ദർശിക്കുന്ന ദിവസം നാട്ടുകാർ നേരിട്ട് തങ്ങളുടെ ദുരിത ജിവിതം അറിയിക്കുന്നതോടൊപ്പം സങ്കട ഹർജിയും നൽകുവാൻ തീരുമാനിച്ചതായി ആക്ഷൻ കൗണ്‍സിൽ ചെയർമാൻ എം.എ. റിയാസ്ഖാൻ അറിയിച്ചു.