ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം: : രണ്ട് പേർ അറസ്റ്റിൽ
1459458
Monday, October 7, 2024 5:18 AM IST
മൂവാറ്റുപുഴ: ഗൃഹനാഥനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. വെള്ളൂർക്കുന്നം കാവുങ്കര മോളേക്കുടിമല നെടുമ്പുറത്ത് അബിമോൻ(33), കാവുങ്കര ഉറവക്കുഴി കല്ലുമൂട്ടിൽ മാഹിൻ നാസിർ (33) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
പേഴയ്ക്കാപ്പിള്ളി ഭാഗത്ത് താമസിക്കുന്ന അർഷാദിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രതികൾ ആക്രമിച്ചത്. അബിമോൻ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അർഷാദ് മാറി നിന്ന് സംസാരിക്കാൻ പറഞ്ഞതാണ് വൈരാഗ്യ കാരണം. തുടർന്ന് ഇവർ വീടുകയറി ആക്രമിക്കുകയായിരുന്നു.
വിവിധ പോലീസ് സ്റ്റേഷനുകളിലായി അബിമോന്റെ പേരിൽ രണ്ടും, മാഹിൻ നസീറിന്റെ പേരിൽ അഞ്ചും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. സിഐ ബേസിൽ തോമസ്, എസ്ഐമാരായ മാഹിൻ സലിം, വിഷ്ണു രാജു, ജയകുമാർ, എം.എം. ഉബൈസ്, എഎസ്ഐ ബൈജു പോൾ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.