അരൂർക്ഷേത്രം കവലയിൽ ഗതാഗത നിയന്ത്രണം
1454597
Friday, September 20, 2024 3:49 AM IST
അരൂർ : തുറവൂർ-അരൂർ ഉയരപ്പാതനിർമാണവുമായി ബന്ധപ്പെട്ട യാത്രക്ലേശം പരിഹരിക്കാൻ സമാന്തരപാതകളുടെ അറ്റകുറ്റപ്പണികൾ അരൂർക്ഷേത്രം കവലയിൽ നിന്ന് വടക്കോട്ട് തുടങ്ങി.
പോലീസ് മുൻകൂട്ടി പ്രഖ്യാപിച്ചിരുന്ന ഗതാഗത നിയന്ത്രണവും ആരംഭിച്ചു.
അരൂർ ക്ഷേത്രം കവലയിലേക്ക് അരൂക്കുറ്റിയിൽ നിന്ന് വന്ന് കൊച്ചി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അരൂർ ക്ഷേത്രം കവലയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് യൂടേൺ എടുത്ത് എറണാകുളത്തേക്ക് പോകും വിധം ഗതാഗത സംവിധാനം ഇന്ന് വൈകിട്ട് ആരംഭിച്ചു.
തുടക്കത്തിൽ ഗതാഗതക്കുരുക്കും പ്രകടമാണ്. അരൂർ ക്ഷേത്രം കവലയിൽ നിന്ന് വടക്കുഭാഗത്തേക്ക് പടിഞ്ഞാറുവശത്തെ ദേശീയപാതയിൽ ടൈലുകൾ വിരിക്കുന്നത് അടക്കം അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ഈ ഭാഗത്ത് കൂടി ഇരുചക്രവാഹനങ്ങളുടെ യാത്ര അനുവദിക്കുന്നുണ്ട്. മറ്റെല്ലാ വാഹനങ്ങളും കിഴക്കേ പാതയിലൂടെ രണ്ടുവരിയായായിനീങ്ങുന്ന സംവിധാനമാണ് നടപ്പിലാക്കിയിരിക്കുന്നത്.
2. എറണാകുളം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്നവർ കുണ്ടന്നൂർ നിന്നും തൃപ്പൂണിത്തുറ, പുതിയ കാവ്, ഉദയം പേരൂർ,വൈക്കം തണ്ണീർമുക്കം വഴിയോ ബീച്ച് റോഡ്, പള്ളിത്തോട്, ചെല്ലാനം വഴി തീരദേശ റോഡ് വഴിയോ പോകേണ്ടതാണ്.
3. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോകേണ്ടവർ എംസി, എസി റോഡ് വഴി പോകേണ്ടതാണ്.
4. ഹെവി വാഹനങ്ങൾ ഒരു കാരണവശാലും എറണാകുളം ഭാഗത്ത് നിന്നോ ആലപ്പുഴ ഭാഗത്ത് നിന്നോ അരൂർ ഭാഗത്തേക്ക് കടത്തിവിടുന്നതല്ല.