ച​ക്ക​ര​ക്ക​ട​വ് സെ​ന്‍റ് റോ​സ് പ​ള്ളി​യി​ൽ തിരുനാൾ
Friday, September 20, 2024 3:35 AM IST
ചെ​റാ​യി: ച​ക്ക​ര​ക്ക​ട​വ് സെ​ന്‍റ് റോ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ റോ​സ​യു​ടെ​യും പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ​യും തി​രു​നാ​ളി​നുവി​കാ​രി ഫാ.​ ജോ​ൺ​സ​ൺ ഇ​ല​വു​ങ്കു​ടി കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ദി​വ്യ​ബ​ലി​യും ന​ട​ന്നു. ഇ​ന്ന് രാ​വി​ലെ 6.45 ന് കു​ർ​ബാ​ന.​ വൈ​കീ​ട്ട് 4.30 ന് ​പൊ​തു ആ​രാ​ധ​ന. നാ​ളെ വൈ​കിട്ട് 4.30 ന് ​തി​രു​നാ​ൾ പാ​ട്ടു കു​ർ​ബാ​ന.


ഫാ. ​ഫി​നി​ൽ ഈ​ഴാ​ര​ത്ത് കാ​ർ​മി​ക​നാ​കും. ഫാ. ​പീ​റ്റ​ർ ക​ണ്ണ​മ്പു​ഴ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. ഞാ​യ​റാ​ഴ്ച​യാ​ണ് തി​രു​നാ​ൾ. രാ​വി​ലെ 9.30നു​ള്ള തി​രു​നാ​ൾ കു​ർ​ബാ​ന​ക്ക് ഫാ. ​റോ​മ​ൽ ക​ണി​യാം പ​റ​മ്പി​ൽ കാ​ർ​മി​ക​നാ​കും. ഫാ. ​സെ​ബി​ൻ മ​ര​ക്കാ​ശേ​രി പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.