തുറവൂരിൽ ഓണോത്സവം സംഘടിപ്പിച്ചു
1454300
Thursday, September 19, 2024 3:29 AM IST
അങ്കമാലി : തുറവൂര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണോത്സവം-2024 സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയ് ഉദ്ഘാടനം ചെയ്തു. മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് ജോണി വടുക്കുംച്ചേരി അധ്യക്ഷത വഹിച്ചു.
വടംവലി മത്സരത്തില്‍ കിഴക്കേ അങ്ങാടി ഒന്നാം സ്ഥാനത്തിനും പടിഞ്ഞാറേ അങ്ങാടി രണ്ടാം സ്ഥാനത്തിനും അര്‍ഹരായി. വനിതാ വിംഗിന്റെ നേതൃത്വത്തില്‍ തിരുവാതിര അവതരിപ്പിച്ചു.
വിവിധ ഇനം മത്സരങ്ങളും ഓണസദ്യയും ഉണ്ടായിരുന്നു. മത്സര വിജയികള്‍ക്ക് കായിക അധ്യാപകന് കെ.പി. ബാബു സമ്മാനദാനം നിര്‍വഹിച്ചു.
അങ്കമാലി ബ്ലോക്ക് സാമൂഹ്യ ക്ഷേമ സഹകരണ ബാങ്ക് പ്രസിഡന്റ് എം.വി. അഗസ്റ്റിന്, മര്‍ച്ചന്റ്സ് ജനറല്‍ സെക്രട്ടറി ലിക്സണ്‍ ജോര്‍ജ്, ട്രഷറര്‍ എ.എന്‍. നമീഷ്, സെക്രട്ടറിമാരായ റിജോ തുറവൂര്‍, വി.ഒ. ബാബു, വൈസ് പ്രസിഡന്റും ആഘോഷ കമ്മിറ്റി കണ്‍വീനറുമായ വി.ആര്. പ്രിയദര്ശന്, ജില്ല കൗണ്‍സില്‍ അംഗങ്ങളായ വി.പി. സെബി, ഷിബു കെ. ജോസ്, വനിത വിംഗ് പ്രസിഡന്റ് സില്‍വി ബൈജു എന്നിവര്‍ പ്രസംഗിച്ചു.