കളമശേരി കാർഷികോത്സവം: ബംപർ നറുക്കെടുപ്പിൽ വിജയി രാജഗിരി സ്കൂൾ പിടിഎ
1453220
Saturday, September 14, 2024 4:01 AM IST
കളമശേരി: കളമശേരി കാർഷികോത്സവത്തിൽ പങ്കെടുത്ത് സാധനങ്ങൾ വാങ്ങിയവർക്കായി ഏർപ്പെടുത്തിയ ബംപർ സമ്മാന കൂപ്പൺ നറുക്കെടുപ്പിൽ കളമശേരി രാജഗിരി ഹയർ സെക്കൻഡറി സ്കൂൾ പിടിഎ വിജയിയായി.
പിടിഎയക്കു വേണ്ടി എൻ. ഗോപകുമാറാണ് നറുക്കെടുപ്പിൽ പങ്കെടുത്തത്. ടിവിഎസിന്റെ ജുപീറ്റർ സ്കൂട്ടർ ആണ് സമ്മാനം. സ്കൂട്ടർ പിടിഎയുടെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും.
കാർഷികോൽസവത്തിൽ നിന്ന് 1000 രൂപയുടെ സാധനങ്ങൾ വാങ്ങിയവരിൽനിന്നാണ് ബംപർ വിജയിയെ കണ്ടെത്തിയത്. ഷിജി ഷാജുവിനാണ് രണ്ടാം സമ്മാനമായ ടെലിവിഷൻ ലഭിക്കുക. മൂന്നാം സമ്മാനത്തിന് വി. അർജുൻ അർഹനായി. മൊബൈൽ ഫോൺ ആണ് സമ്മാനം.
കാർഷികോത്സവ സപ്ളിമെന്റ് വായനക്കാരിൽ നിന്ന് നറുക്കെടുപ്പിലൂടെ കെ.എ. സ്റ്റിൻസൺ, അരവിന്ദൻ നായർ, ഷാജികരിപ്പായി എന്നിവർ സമ്മാനാർഹരായി. 250 രൂപയ്ക്ക് ഉത്പന്നങ്ങൾ വാങ്ങുന്നവർക്കായി ഏർപ്പെടുത്തിയ നറുക്കെടുപ്പിലൂടെ 10 പേരെയും വിജയികളായി പ്രഖ്യാപിച്ചു.