വീട് കുത്തിത്തുറന്ന് കവർച്ച: പ്രതികൾ അറസ്റ്റിൽ
1451952
Monday, September 9, 2024 7:48 AM IST
വരാപ്പുഴ: വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ പ്രതികൾ പിടിയിലായി. കലൂർ എസ്ആർഎം റോഡിൽ വാടകയ്ക്ക് താമസിക്കുന്ന വടുതല, ചേരാനല്ലൂർ എലിങ്ങാട്ട് വീട്ടിൽ ഷാലി ഷാജി (24), ഷോൺ ഷാജി (22) , ചേരാനല്ലൂർ പാമ്മിട്ട് തുണ്ടിയിൽ വീട്ടിൽ ലക്ഷ്മണപ്പെരുമാൾ നായ്ക്കർ (കുട്ടാപ്പി-39) എന്നിവരെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂലൈ 19ന് അർധരാത്രിയിൽ പ്രതികൾ ആലങ്ങാട് വർഗീസ് എന്നയാളുടെ വീടിന്റെ രണ്ടാം നിലയിൽ ഹാളിൽ നിന്നും സിറ്റൗട്ടിലേക്ക് കടക്കാനുള്ള വാതിൽ കുത്തിപ്പൊളിച്ച് അകത്തു കടന്ന് ചെമ്പുകുടം, നിലവിളക്ക്, വാച്ച്, മൊബൈൽ ഫോൺ എന്നിങ്ങനെ 45,000 രൂപ വിലപിടിപ്പുള്ള സാധനങ്ങളാണ് മോഷ്ടിച്ചത്. തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.
ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്റ്, എസ്ഐമാരായ സന്തോഷ്, രെജു, എഎസ്ഐ സുഭാഷ്, സിപിഒമാരായ ഹരീഷ് എസ്. നായർ, എം.വി. ബിനോയ്, സിപിഒ യാസർ എന്നിവരാണ്ു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.