കൊച്ചി: ലൈംഗികാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന് ഒമര്‍ ലുലു നല്കിയ ഹരജി അന്തിമ വാദത്തിനായി ഹൈക്കോടതി 12 ലേക്ക് മാറ്റി. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവനടി നല്കിയ പരാതിയിലെ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടുന്ന ഹർജിയാണ് ജസ്റ്റീസ് സി.എസ്. ഡയസ് മാറ്റിയത്.
സിനിമ ചര്‍ച്ചയ്ക്കെന്ന പേരില്‍ ഒമര്‍ ലുലു, തന്നെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി മയക്കുമരുന്ന് ചേര്‍ത്ത മദ്യം നല്കി അബോധാവസ്ഥയില്‍ പീഡിപ്പിച്ചെന്നടക്കം ചൂണ്ടിക്കാട്ടിയാണ് പരാതി . എന്നാല്‍, ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നത്. ഹര്ജിക്കാരന് കോടതി നേരത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.