അയല്‍വാസിയെ ആക്രമിച്ച കേസില്‍ 75കാരന് അറസ്റ്റില്‍
1444794
Wednesday, August 14, 2024 4:23 AM IST
അങ്കമാലി: അയല്‍വാസിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ എഴുപത്തിയഞ്ചുകാരന് അറസ്റ്റില്‍. അങ്കമാലി പീച്ചാനിക്കാട് ചാക്കരപ്പറമ്പ് മൂലന് വീട്ടില്‍ മത്തായി(75) യെയാണ് അങ്കമാലി പോലീസ് അറസ്റ്റു ചെയ്തത്.
ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. വാക്കേറ്റത്തെ തുടര്‍ന്ന് തുടര്‍ന്ന് അയല്‍വാസിയായ വിനീഷിനെ മത്തായി മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ വിനീഷിന്റെ തലയോട്ടിക്ക്് പൊട്ടലുണ്ട്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട നിലയിലാണ്. ഗുരുതരാവസ്ഥയിലുള്ള വിനീഷ് ചികിത്സയിലാണ്.
ഇന്‍സ്പെക്ടര്‍ ആര്.വി അരുണ്‍കുമാര്‍, എസ്ഐമാരായ കെ.പ്രദീപ് കുമാര്‍, എം.എസ്.ബിജീഷ്, വിജു, പി.ഒ റെജി, സീനിയര്‍ സിപിഓമാരായ അജിത തിലകന്, പി.വി.വിജീഷ്, ബിന്ദു രാജ്, എബി സുരേന്ദ്രന്, ജെയ്ജോ ആന്റണി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.