മാർ ബസേലിയോസ് ഡെന്റൽ കോളജിന് നാക് അക്രഡിറ്റേഷൻ
1444786
Wednesday, August 14, 2024 3:48 AM IST
കോതമംഗലം: മാർ ബസേലിയോസ് ഡെന്റൽ കോളജിന് എ ഗ്രേഡോടു കൂടി നാക് അക്രഡിറ്റേഷൻ ലഭിച്ചു. മാർ ബസേലിയോസ് ഡെന്റൽ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന ചടങ്ങ് ആന്റണി ജോണ് എംഎൽഎ ഉദ്ഘാടനം ചെയ്തു. എംബിഎംഎം അസോസിയേഷൻ വൈസ് പ്രസിഡന്റ് ബാബു കൈപ്പിള്ളിൽ അധ്യക്ഷത വഹിച്ചു.
മാർത്തോമ ചെറിയപള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, എംബിഎംഎം അസോസിയേഷൻ സെക്രട്ടറി ബിനോയ് മണ്ണഞ്ചേരി, ട്രഷറർ റോയ് എം. ജോർജ്, ട്രസ്റ്റ് ചെയർമാൻ എം.എസ്. എൽദോസ്, ചെറിയ പള്ളി ട്രസ്റ്റിമാരായ സലിം ചെറിയാൻ, ബേബി ആഞ്ഞിലിവേലിൽ, ബേബി പാറേക്കര, മാർ ബേസിൽ സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളിൽ, സിഐ ബേബി, പ്രിൻസിപ്പൽ ബൈജു പോൾ കുര്യൻ, വൈസ് പ്രിൻസിപ്പൽ ജയൻ ജേക്കബ് മാത്യു, പ്രമോദ് ഫിലിപ്പ് മാത്യൂസ്, കോളജ് യൂണിയൻ ചെയർമാൻ ഷഹനാസ് ഹുസൈൻ എന്നിവർ പ്രസംഗിച്ചു.