കായലിൽ ചാടിയ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
1444619
Tuesday, August 13, 2024 10:23 PM IST
പള്ളുരുത്തി: ബിഒടി പാലത്തിൽ നിന്ന് കായലിൽ ചാടി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മട്ടാഞ്ചേരി ഗുജറാത്തി കോളജിലെ ഡിഗ്രി വിദ്യാർഥി മുഹമ്മദ് സഫ്രാനാ(18)ണ് തന്റെ കൂട്ടുകാരെ വിളിച്ചറിയിച്ചതിനു ശേഷം കായലിൽ ചാടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
സംഭവത്തിനു ശേഷം തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്തിയിരുന്നില്ല. ഇന്നലെ ഉച്ചയോടെ ബിഒടി പാലത്തിനു സമീപം വള്ളങ്ങൾ അടുപ്പിക്കുന്ന കടവിൽ മൃതദേഹം പൊങ്ങുകയായിരുന്നു. തോപ്പുംപടി പോലീസ് സ്ഥലത്തെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
പള്ളുരുത്തി അർപ്പണ നഗറിൽ താമസിക്കുന്ന കരീംപള്ളി ഹൗസിൽ റഹിമിന്റെ മകനാണ്. കബറടക്കം ഇന്ന് 12ന് പള്ളുരുത്തി തങ്ങൾ നഗർ മുഹമ്മദ് പള്ളി കബർസ്ഥാനിൽ. മാതാവ്: ഷൈജ. സഹോദരങ്ങൾ: സാഹിൽറിസ്വാൻ, സുഹാൻ, സഹദ്, സമീൽ.