വാങ്ങിപ്പ് പെരുന്നാൾ
1444494
Tuesday, August 13, 2024 3:55 AM IST
മൂവാറ്റുപുഴ: റാക്കാട് സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ നേർച്ചപ്പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും പള്ളിയുടെ സ്ഥാപക പിതാവായ പരിശുദ്ധ മാർ ഈവാനിയോസ് ഹിദായത്തുള്ള ബാവായുടെ ശ്രാദ്ധപ്പെരുന്നാളും 14 മുതൽ 16 വരെ ആഘോഷിക്കും.
നാളെ രാവിലെ ആറിന് പ്രാർഥന, 7.30ന് കുർബാന, വൈകുന്നേരം 6.30ന് പ്രാർഥന, പ്രസംഗം, എട്ടിന് പ്രദക്ഷിണം, 8.30ന് ആശീർവാദം. 15ന് രാവിലെ 7.30ന് പ്രാർഥന, 8.30ന് കുർബാന, പ്രസംഗം, 10.30ന് പ്രദക്ഷിണം, 11ന് ആശീർവാദം, വൈകുന്നേരം 6.15ന് സെമിത്തേരിയിൽ ധൂപപ്രാർഥന, 6.30ന് പ്രാർഥന, പ്രസംഗം, എട്ടിന് ആദരിക്കൽ, വിദ്യാഭ്യാസ അവാർഡ് ദാനം, 8.30ന് പ്രദക്ഷിണം, ഒന്പതിന് ആശീർവാദം.
16ന് രാവിലെ 7.30ന് പ്രാർഥന, 8.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാന, 10ന് അനുഗ്രഹ പ്രഭാഷണം, 11.15ന് കബറിങ്കൽ ധൂപപ്രാർഥന, തിരുശേഷിപ്പ് വണങ്ങൽ, 11.30ന് പ്രദക്ഷിണം, ഉച്ചക്ക് 12.15ന് ആശീർവാദം, 12.30ന് ലേലം, രണ്ടിന് കൊടിയിറക്ക്.