വീട്ടമ്മയ്ക്ക് മാനഹാനി; പ്രതി അറസ്റ്റിൽ
1443302
Friday, August 9, 2024 4:07 AM IST
കോതമംഗലം: വീട്ടമ്മയെ മാനഹാനിപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കോതമംഗലം മലയിൻകീഴ് വാളാടിത്തണ്ട് ചേരിയിൽ സുരേഷ് (50) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറിനാണ് സംഭവം.
നിരവധി കേസുകളിലെ പ്രതിയും ജയിൽ ശിക്ഷയനുഭവിച്ചയാളുമാണ് സുരേഷ്. ഇൻസ്പെക്ടർ പി.ടി. ബിജോയ്, സബ് ഇൻസ്പെക്ടർമാരായ ഷാഹുൽ ഹമീദ്, ആൽബിൻ സണ്ണി, എഎസ്ഐ റെക്സ് പോൾ, സീനിയർ സിപിഓമാരായ ജോസ് ബെന്നോ തോമസ്, ടൈറ്റസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.