കൊച്ചി: രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസും രാജഗിരി ബിസിനസ് സ്കൂളും സംയുക്തമായി സ്പിക്മാകേയുമായി സഹകരിച്ച് മുതിര്‍ന്ന കര്‍ണാടിക് ഓടക്കുഴല്‍ വിദ്വാന് ശശാങ്ക് സുബ്രഹ്മണ്യത്തിന്റെ സംഗീതക്കച്ചേരി സംഘടിപ്പിച്ചു.
വയലിനിസ്റ്റ് ആലങ്കോട് വി.എസ്. ഗോകുല്‍, മൃദംഗ വിദ്വാന് ഹരിഹരന് ശങ്കരന് എന്നിവരും കച്ചേരിയുടെ ഭാഗമായി.