രാജഗിരിയില്‍ ബോധവത്കരണ പരിപാടികൾ
1443286
Friday, August 9, 2024 3:45 AM IST
കൊച്ചി: ലോക മുലയൂട്ടല്‍ വാരത്തില്‍ വിവിധങ്ങളായ ബോധവത്കരണ പരിപാടികളുമായി ആലുവ രാജഗിരി ആശുപത്രി നവജാത ശിശു വിഭാഗം. ‘വിടവുകള്‍ നികത്താം, മുലയൂട്ടലിന് നല്‍കാം പൂര്‍ണ പിന്തുണ’ എന്നതായിരുന്നു ഈ വര്‍ഷത്തെ പ്രമേയം. മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി പോസ്റ്റര്‍ മത്സരവും പ്രശ്നോത്തരിയും സംഘടിപ്പിച്ചു.
നവജാത ശിശു വിഭാഗം മേധാവി ഡോ. ഷാനു ചന്ദ്രന് പ്രശ്നോത്തരിക്ക് നേതൃത്വം നല്കി. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും പൂര്‍ണ പിന്തുണ അമ്മയ്ക്കേകുവാനും തൊഴിലിടങ്ങളിൽ അതിനുള്ള സാഹചര്യമൊരുക്കുവാനും എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഡോ. ഷാനു ചന്ദ്രന് പറഞ്ഞു.
അമ്മമാര്‍ക്കായി പ്രത്യേക സെല്‍ഫി മത്സരവും നടത്തി. ആറു മാസത്തില്‍ താഴെ പ്രായമുളള കുഞ്ഞിനൊപ്പം എടുത്ത അമ്മമാരുടെ സെല്‍ഫികളില്‍ നിന്നും മികച്ച ചിത്രത്തിന് സമ്മാനം നല്കി. മുലയൂട്ടുന്ന അമ്മമാര്‍ നേരിടുന്ന പൊതുവായ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നവജാതശിശു വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സി.എന്‍. അബ്ദുള്‍ തവാബ് ക്ലാസെടുത്തു.