ആലുവ : വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന മത്സരങ്ങൾ 10 നും 15 നും നടത്തും. എൽകെജി, യുകെജി, എൽപി വിഭാഗത്തിൽ കളറിംഗ് മത്സരവും, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ പെൻസിൽ ഡ്രോയിംഗ് മത്സരങ്ങളും സംഘടിപ്പിക്കുന്നു.
ഇംഗ്ലീഷ്, മലയാളം മാധ്യമത്തിൽ പ്രസംഗ മത്സരങ്ങളും നടക്കും. രാവിലെ ഒന്പതു മുതൽ രജിസ്ട്രേഷൻ. ആലുവ സെന്റ് മേരീസ് ഹൈസ്കൂളാണ് വേദി. 15 ന് ആലുവ തോട്ടുമുഖം വൈഎംസിഎ ക്യാമ്പ് സെന്ററിൽ 1.30 ന് ദേശഭക്തിഗാനം, ദേശീയ ഗാനം എന്നീ വിഭാഗങ്ങളിൽ സ്കൂൾ ടീമുകൾക്കുള്ള മത്സരങ്ങളും നടക്കും. ഫോൺ: 85470 77353.