പാരന്പര്യ വൈദ്യന്മാരുടെ ചികിത്സാ നിർണയ ക്യാന്പ്
1442705
Wednesday, August 7, 2024 4:32 AM IST
കൂത്താട്ടുകുളം: കേരള വൈദ്യാസ് ലീഗൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പാരന്പര്യ വൈദ്യന്മാരുടെ ചികിത്സാ നിർണയ ക്യാന്പ് തിരുമാറാടിയിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ് ഉദ്ഘാടനം ചെയ്തു. വിദഗ്ധരായ നിരവധി പാരന്പര്യ വൈദ്യന്മാരുടെ നേതൃത്വത്തിലായിരുന്നു ക്യാന്പ്.
സ്വന്തം ഔഷധശാലകളിൽ നിർമിച്ച മരുന്നുകളാണ് ഇവർ ചികിത്സക്കായി ഉപയോഗിക്കുന്നത്. ഇതോടൊപ്പം സൗജന്യ കർക്കിടക കഞ്ഞി വിതരണവുമുണ്ടായി. തിരുമാറാടിയിൽ ഒലിയപ്പുറത്ത് പാരന്പര്യ വൈദ്യ ചികിത്സ ചെയ്യുന്ന ഷൈല സലിമോൻ വൈദ്യയുടെ നേതൃത്വത്തിലാണ് കൂട്ടായ്മ നടന്നത്.