കരുമാലൂർ പഞ്ചായത്ത് ബഡ്സ് സ്കൂളിനു ബസ് നൽകി
1441840
Sunday, August 4, 2024 4:41 AM IST
കരുമാലൂർ: കരുമാലൂർ പഞ്ചായത്ത് ബഡ്സ് സ്കൂളിനു നൽകിയ പുതിയ ബസിന്റെ ഫ്ലാഗ് ഓഫ് മന്ത്രി പി. രാജീവ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു അധ്യക്ഷയായി.
22 ലക്ഷം രൂപ മുടക്കിയാണു ബസ് വാങ്ങി നൽകിയത്. നാൽപതോളം വിദ്യാർഥികളാണു ബഡ്സ് സ്കൂളിൽ പഠിക്കുന്നത്.
ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി, ബ്ലോക്ക് അംഗങ്ങളായ വി.പി.അനിൽകുമാർ, കെ.എസ്.ഷഹന, ജയശ്രീ ഗോപീകൃഷ്ണൻ,
പഞ്ചായത്ത് അംഗങ്ങളായ എ.എം.അലി, റംല ലത്തീഫ്, സബിത നാസർ, ജിജി അനിൽകുമാർ, കെ.എ.ജോസഫ്, കെ.എം.ലൈജു, ടി.കെ.അയ്യപ്പൻ, ശ്രീദേവി സുധി, പിടിഎ പ്രസിഡന്റ് ഓമനക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.