തിരുമാറാടിയിൽ ‘ഹരിതസമൃദ്ധി’ പ്രവർത്തനങ്ങൾ തുടങ്ങി
1441576
Saturday, August 3, 2024 4:19 AM IST
തിരുമാറാടി: തിരുമാറാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷി ഭവന്റെയും ഹരിതകേരളം മിഷന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന ‘ഹരിതസമൃദ്ധി’ വാർഡ് പ്രവർത്തനങ്ങൾക്ക് തുടക്കമായി.
പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എം. ജോർജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ ഒൻപതാം വാർഡിനെയാണ് ഹരിതസമൃദ്ധി വാർഡ് പ്രവർത്തനങ്ങൾക്കായി പ്രാഥമിക ഘട്ടത്തിൽ തെരഞ്ഞെടുത്തിരിക്കുന്നത്.
കൃഷി ഓഫീസർ ടി.കെ. ജിജി, സ്ഥിരംസമിതി അധ്യക്ഷരായ അനിത ബേബി, രമ എം. കൈമൾ, പഞ്ചായത്തംഗങ്ങളായ സി.വി. ജോയ്, കെ.കെ. രാജ്കുമാർ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സണ്‍മാരായ എ.എ. സുരേഷ്, വർണ രാജേന്ദ്രൻ, കൃഷി അസിസ്റ്റന്റ് ജോസ് മാത്യു എന്നിവർ പ്രസംഗിച്ചു.
പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഓരോ വീട്ടിലും ലഭ്യമായ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യണമെന്നും അധികൃതർ പറഞ്ഞു.