മാധ്യമ ശിൽപശാല
1441567
Saturday, August 3, 2024 4:08 AM IST
ആലുവ : കൊച്ചി പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഏകദിന മാധ്യമ ശിൽപശാല നടന്നു. പിഐബി കേരള, ലക്ഷദ്വീപ് അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി ഉദ്ഘാടനം ചെയ്തു. ജോസി പി. ആൻഡ്രൂസ് അധ്യക്ഷനായി. പിഐബി ഡയറക്ടർ രശ്മി റോജ തുഷാര നായർ, ബോബൻ ബി. കിഴക്കേത്തറ, കെ.വൈ. ശാമില , എം.ജി. സുബിൻ എന്നിവർ പ്രസംഗിച്ചു.
അഡ്വ. റീന ഏബ്രഹാം, അഡ്വ. ബി.എച്ച്. മൻസൂർ എന്നിവർ ക്ലാസെടുത്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ ഇഗ്നേഷ്യസ് ഗോൺസാൽവസ്, എഐആർ ടി.പി. രാജേഷ്, കെ.എസ്. ജയറാം, ഹൻസ ഹനീഫ്, മാർട്ടിൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.