വയോരക്ഷ, മാതൃവന്ദനം പദ്ധതികൾ ആരംഭിച്ചു
1438084
Monday, July 22, 2024 3:59 AM IST
വാഴക്കുളം: വയോരക്ഷ, മാതൃവന്ദനം പദ്ധതികൾ ആവോലി പഞ്ചായത്തിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോണ്‍സ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിജു മുള്ളംകുഴിയിൽ, ആൻസമ്മ വിൻസെന്റ്, ബിന്ദു ജോർജ്, ജോർലിൻ ജോസ്, ആർ. ജിൽഷ തുടങ്ങിയവർ പ്രസംഗിച്ചു.
60 വയസ് കഴിഞ്ഞവർക്കുള്ള ആരോഗ്യ പരിചരണം ആയുർവേദത്തിലൂടെ, ഗർഭിണികൾക്കും ഗർഭാനന്തര ശുശ്രൂഷക്കും ആയുർവേദം, കർക്കിടകത്തിലെ ആരോഗ്യ പരിചരണം എന്നീ വിഷയങ്ങളിൽ ഡോ. ജോർളിൻ ജോസ് ക്ലാസ് നയിച്ചു. തുടർന്നു നടത്തിയ മെഡിക്കൽ ക്യാന്പിൽ രോഗികളെ പരിശോധിച്ച് സൗജന്യ മരുന്ന് വിതരണവും നടത്തി.