വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
1438082
Monday, July 22, 2024 3:59 AM IST
പിറവം: രാമമംഗലം ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ചാക്യാർകൂത്ത് കലാകരനായ സൂരജ് കാണിനാട് നിർവഹിച്ചു. തുടർന്ന് ചാക്യാർ കൂത്തും അവതരിപ്പിച്ചു. സ്കൂൾ മാനേജർ അജിത് കല്ലൂർ അധ്യക്ഷത വഹിച്ചു.
കർക്കടക മാസത്തിന്റെ പ്രാധാന്യം പരിഗണിച്ച് രാമായണത്തിലെ ദൂത് എന്ന ഭാഗമാണ് ആനുകാലിക സംഭവങ്ങളും നർമ സംഭാഷണങ്ങളും കോർത്തിണക്കി കുട്ടികളെ രസിപ്പിക്കുന്ന വിധത്തിലാണ് ചാക്യാർ അവതരിപ്പിച്ചത്.
സിന്ധു പീറ്റർ, എം.എൻ. പ്രസീദ, ഇ.വി. വിദ്യ, ഹരീഷ് ആർ. നമ്പൂതിരിപ്പാട്, അനൂബ് ജോൺ, ഷൈജി കെ. ജേക്കബ്, എൻ. ബിന്ദു, എൻ. സുമ, എം.ടി. എൽസി എന്നിവർ പ്രസംഗിച്ചു.