ബഹുനിലക്കെട്ടിടത്തിൽ നിന്നു വീണ് ഐടി ജീവനക്കാരൻ മരിച്ചു
1437370
Friday, July 19, 2024 11:02 PM IST
കാക്കനാട്: ഇൻഫോപാർക്കിലെ ഐടി കെട്ടിടത്തിന്റ 11-ാം നിലയിൽ നിന്നു വീണ് യുവാവ് മരിച്ചു.ആലുവ കിഴക്കെ കടുങ്ങല്ലൂർ മുല്ലേപ്പിള്ളി റോഡിൽ പാറക്കാട്ട് തെക്കെതിൽ ലാൻഡ് ഫോളിൽ സോമശേഖരന്റെ മകൻ പി.എസ്. ശ്രീരാഗ് (40) ആണ് മരിച്ചത്. ഇന്നലെ നാലരയോടെയായിരുന്നു അപകടം.
തപസ്യ ഐടി പാർക്കിലെ എംസൈൻ കന്പനി ജീവനക്കാരനാണ്. വർക്ക് ഫ്രം ഹോംമിൽ ആയിരുന്ന ശ്രീരാഗ് ഇന്നലെ ഇൻഫോപാർക്ക് കാന്പസിലെ വേൾഡ് ട്രേഡ് സെന്ററിന്റെ 11-ാം നിലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.
ഇയാൾ കെട്ടിടത്തിലേക്ക് കയറുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. മൃതദേഹം എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് നടക്കും. മാതാവ്: മണി. ഭാര്യ: അനു. മക്കൾ: നീരജ്, നിത്യ.