ക്ഷേമരാഷ്ട്ര വിളംബര ജാഥ
1437215
Friday, July 19, 2024 4:04 AM IST
കോതമംഗലം: താലൂക്കിലെ വിവിധ വിഷയങ്ങൾ ഉയർത്തി കോതമംഗലം മുതൽ പൂയംകുട്ടി വരെ ആം ആദ്മി പാർട്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമരാഷ്ട്ര വിളംബര ജാഥ സംഘടിപ്പിച്ചു.
കോതമംഗലം നിയോജകമണ്ഡലം സെക്രട്ടറി വിജോയി പുളിക്കൽ ക്യാപ്റ്റനായുള്ള ജാഥയുടെ ഉദ്ഘാടനം ആം ആദ്മി പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സെലിൻ ഫിലിപ്പ് കോഴിപ്പിള്ളിയിൽ ഫ്ളാഗ് ഓഫ് ചെയ്തു. പാർട്ടി ഓഫീസ് സെക്രട്ടറി റെനി സ്റ്റീഫൻ ഷാൾ അണിയിച്ച് ജാഥ ക്യാപ്റ്റനെ സ്വീകരിച്ചു.
ജാഥാ വൈസ് ക്യാപ്റ്റന്മാരായ ജിജോ പൗലോസിനേയും മുഹമ്മദ് നൗഷാദ് കോണിക്കലിനേയും ജില്ലാ കമ്മിറ്റിയംഗം എൽദോ പീറ്ററും നഗരസഭ മണ്ഡലം പ്രസിഡന്റ് സാബു കുരിശിങ്കലും ചേർന്ന് ഷാൾ അണിയിച്ച് സ്വീകരിച്ചു.
കോതമംഗലം മണ്ഡലം പ്രസിഡന്റ് ജിജോ പൗലോസ് അധ്യക്ഷത വഹിച്ചു.