മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു
1437010
Thursday, July 18, 2024 6:45 AM IST
ആലങ്ങാട്: കനത്ത മഴയെ തുടർന്നു വീടിനു സമീപത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. ആലങ്ങാട് കൊടുവഴങ്ങ മാരായിൽ വേലന്റെപറമ്പിൽ വിജീഷിന്റെ വീട്ടിലെ കിണറാണു കഴിഞ്ഞ ദിവസം ഇടിഞ്ഞത്. കിണർ പൂർണമായും ഇടിഞ്ഞതോടെ വെള്ളം മുകളിലേക്കു പൊങ്ങി ഭൂനിരപ്പിലെത്തി. കൂടുതൽ ഭാഗം ഇനിയും ഇടിയുമോ എന്ന ആശങ്കയിലാണ് വീട്ടുകാർ.