പിതൃവേദി സംഗമം
1435941
Sunday, July 14, 2024 5:04 AM IST
ഇലഞ്ഞി: പിതൃവേദി ഇലഞ്ഞി മേഖലാ സംഗമം ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. രൂപതാ ഡയറക്ടർ ഫാ. ജോസഫ് നരിതൂക്കിൽ ഉദ്ഘാടനം നിർവഹിച്ചു. മേഖലാ പ്രസിഡന്റ് കെ.എം. തോമസ് അധ്യക്ഷത വഹിച്ചു.
ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഫൊറോന വികാരി ഫാ. ജോസഫ് ഇടത്തുംപറന്പിൽ, പിതൃവേദി രൂപത പ്രസിഡന്റ് ജോസ് തോമസ് മുത്തനാട്ട്, ഫൊറോന ഡയറക്ടർ ഫാ. ജോസഫ് ആലാനിക്കൽ, ബെന്നി ജോണ് കളപ്പുരക്കൽ, സാബു നെച്ചിമ്യാലിൽ,
ബിജു കുര്യാക്കോസ് തറമഠം, കുര്യൻ വർക്കി മുട്ടപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഇലഞ്ഞി മേഖലയിലെ പിതൃവേദി അംഗങ്ങളുടെ മക്കളെ മെമന്റോയും കാഷ് അവാർഡും നൽകി അനുമോദിച്ചു.