മുളങ്കുഴിയിൽ ഒറ്റയാന്റെ ആക്രമണം
1435915
Sunday, July 14, 2024 4:31 AM IST
കാലടി: മുളങ്കുഴിയിൽ കഴിഞ്ഞ രാത്രിയിൽ ജനവാസ മേഖലയിൽ ഒറ്റയാന്റെ ആക്രമണം. സജീവ് തലേശേരിയുടെ പറമ്പിലെ തെങ്ങ്, വാഴ, ജാതി എന്നിവ നശിപ്പിച്ചു. മോട്ടോർ പന്പും, വീടിന് സമീപം റബർ ഷീറ്റുണ്ടാക്കുന്നതിന് വച്ചിരുന്ന മെഷീനും, ഷീറ്റ് മേഞ്ഞ ഷെഡും തകർക്കുകയും ചെയ്തു.
രാത്രിയിലായിരുന്നു ആക്രമണം. കാട്ടാനയുടെ അലറൽ കേട്ട് സജീവന്റെ കുടുംബവും, അയൽവാസികളും വീട്ടിന് പുറത്തിറങ്ങാതെ ടോർച്ച് ലൈറ്റ് തെളിയിച്ചും, ബഹളം വച്ചതു കൊണ്ട് ഒറ്റയാൻ മറ്റൊരു പറമ്പിലേക്ക് പോകുകയും ചെയ്തു. മുളംങ്കുഴി, ഇല്ലിത്തോട് ഭാഗങ്ങളിലുള്ള ജനങ്ങൾ കാട്ടാനകളെ ഭയന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്.
കൂട്ടത്തോടെയിറങ്ങി കാട്ടാനകൾ
പെരുമ്പാവൂർ: വേങ്ങൂർ പഞ്ചായത്തിൽ കൊച്ചുപുരയ്ക്കൽ കടവ്, സൊസൈറ്റി പാലം ഭാഗത്ത് കഴിഞ്ഞ രാത്രി കാട്ടാനകൾ കൂട്ടത്തോടെ ഇറങ്ങിയത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. ഇന്നലെ പുലർച്ചെ ആറരയോടെയാണ് നാട്ടുകാർ ആനകളെ കണ്ടത്. ഏകദേരം ഇരുപതിലധികം ആനകൾ ഉണ്ടായിരുന്നു. സമീപത്തുള്ള കൃഷികളും മറ്റും നശിപ്പിച്ചിട്ടുണ്ട്.
പത്തോടെ നാട്ടുകാർ ഓടിച്ചതിനെ തുടർന്ന് വനാതിർത്തിയേലേക്ക് കടന്നു.കഴിഞ്ഞ ആഴ്ചയിലും നാട്ടിൽ ആന ഇറങ്ങിയിരുന്നു. അതിനാൽ രാത്രി പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.