സഹപാഠിക്കൊരു കൈത്താങ്ങ് പദ്ധതി
1431282
Monday, June 24, 2024 5:32 AM IST
അങ്കമാലി: വിദ്യാര്‍ഥികളിലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതോടൊപ്പം സഹപാഠിക്ക് ഒരു കൈത്താങ്ങ് ആകാനും പദ്ധതിയൊരുക്കി കിടങ്ങൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കൻഡറി സ്കൂള്‍.
ഇതിനായി ഓരോ ക്ലാസുകളിലേക്കും ചാരിറ്റി ബോക്സുകള്‍ നല്കി. കുട്ടികള്‍ ഇതില്‍ നിക്ഷേപിക്കുന്ന തുകയാണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുക. 2024 -25 അധ്യയന വര്‍ഷത്തെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ആദ്യതുക നിക്ഷേപിച്ച് പ്രധാനാധ്യാപിക സിസ്റ്റര്‍ ലളിത ട്രീസ നിര്‍വഹിച്ചു.
സീനിയര്‍ സ്റ്റാഫ് സിസ്റ്റര്‍ ജിസ് തെരേസ്, സിസ്റ്റര്‍ പവിത്ര ജോണ്‍, സിസ്റ്റര്‍ ഗ്രെയ്സ്ബെല്, റീന എം. പോള്‍, ജിത്തു പറോക്കാരന്‍, സനു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.