കോ​ത​മം​ഗ​ല​ത്തെ ഡം​പിം​ഗ് യാ​ർ​ഡി​ൽ ബ​യോ മൈ​നിം​ഗ് ന​ട​ത്താ​ൻ ന​ട​പ​ടി
Friday, June 14, 2024 5:04 AM IST
കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ലെ ഡം​പിം​ഗ് യാ​ർ​ഡി​ൽ 6.08 കോ​ടി രൂ​പ ചി​ല​വ​ഴി​ച്ചു കൊ​ണ്ട് ബ​യോ മൈ​നിം​ഗ് ന​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യി മ​ന്ത്രി എം.​ബി. രാ​ജേ​ഷ് നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു.

ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി​ട്ടാ​ണ് നി​യ​മ​സ​ഭ​യി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. നി​ല​വി​ല്‍ കെ​എ​സ്‌​ഡ​ബ്ല്യു​എം​പി ഒ​ന്നാം​വ​ര്‍​ഷ (2022-23) പ​ദ്ധ​തി​യി​ല്‍ 96 ല​ക്ഷം രൂ​പ​യു​ടെ പ്രോ​ജ​ക്ടു​ക​ള്‍ ഏ​റ്റെ​ടു​ത്ത്‌ ന​ട​പ്പി​ലാ​ക്കി വ​രു​ന്നു.

ബ​യോ ക​ന്പോ​സ്റ്റ​ര്‍ ബി​ന്‍ സ്ഥാ​പി​ക്ക​ൽ-​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ലെ​വ​ല്‍, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്‌ സു​ര​ക്ഷാ സം​വി​ധാ​നം ഒ​രു​ക്ക​ൽ,ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ സാ​നി​ട്ട​റി നാ​പ്കി​ന്‍ ഇ​ന്‍​സി​ന​റെ​റ്റ​ര്‍ സ്ഥാ​പി​ക്ക​ല്‍,വി​ന്‍​ഡ്രോ ക​മ്പോ​സ്റ്റ്‌ പ്ലാ​ന്‍റ്, എം​സി​എ​ഫ്‌ എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത്.

ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന പ്ലാ​ന്‍ അ​ന്തി​മ​മാ​ക്കു​ന്ന​തി​ന് അ​നു​സ​രി​ച്ച്‌ തു​ട​ര്‍​വ​ര്‍​ഷ​ങ്ങ​ളി​ലെ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കും. ന​ഗ​ര​സ​ഭ​യി​ലെ കു​മ്പ​ള​ത്തു​മു​റി ഡം​പ്‌ യാ​ർ​ഡി​ലെ മാ​ലി​ന്യ നി​ക്ഷേ​പം ബ​യോ​മൈ​നിം​ഗ് ന​ട​ത്തി വീ​ണ്ടെ​ടു​ക്കു​ന്ന​തി​ന്‌ 6.08 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി കേ​ര​ള സോ​ളി​ഡ്‌ വേ​സ്റ്റ്‌ മാ​നേ​ജ്മെ​ന്‍റി​ന്‍റെ സ്റ്റേ​റ്റ് പ്രൊ​ജ​ക്ട്‌ മാ​നേ​ജ്മെ​ന്‍റ് യൂ​ണി​റ്റ്‌ മു​ഖേ​ന​യും ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യും മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു.