വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളില്‍ ഫിറ്റ്നസ് പരിശോധന
1425950
Thursday, May 30, 2024 5:01 AM IST
മൂവാറ്റുപുഴ: അധ്യായനവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ മൂവാറ്റുപുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളില്‍ ഫിറ്റ്നസ് പരിശോധന നടത്തി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍. മൂവാറ്റുപുഴ ആര്‍ടിഒ ഓഫീസിന് കീഴിലുള്ള സ്കൂള്‍ - കോളജ് ബസുകളുടെ പ്രവര്‍ത്തനക്ഷമതാ പരിശോധനയാണ് നിര്‍മല പബ്ലിക് സ്കുളില്‍ സംഘടിപ്പച്ചത്. 150 ഓളം വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമായി.
ടയറുകള്‍, വൈപ്പര്‍, എമര്‍ജസി വാതിലുകള്‍, സ്പീഡ് ഗവേര്‍ണറുകള്‍, വിഎല്‍ടിഎസ് പ്രവര്‍ത്തനം, ബ്രേക്ക് സിസ്റ്റം തുടങ്ങിയവയുടെ പരിശോധനയാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയത്. മൂവാറ്റുപുഴ ആര്‍ടിഒ ഓഫീസിന് കീഴിലുള്ള വാഹനങ്ങളുടെ പരിശോധന വിവിധയിടങ്ങളിലാണ് നടത്തുന്നത്.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.എസ്. കിഷോര്‍ കുമാര്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ സിബിമോന് ഉണ്ണി, സി.എം. അബ്ബാസ്, എം. ദിനേഷ്കുമാര്‍, കെ. സെമിയുള്ള എന്നിവരുടെ നേതൃത്വത്തിലാണ് അപകടരഹിതമായ രീതിയില്‍ ഓടിക്കുന്നതിന് വാഹനങ്ങള്‍ പ്രപ്തമാണോയെന്ന് പരിശോധന നടത്തിയത്.
മോട്ടോര്‍ വാഹന വകുപ്പ് നടത്തിയപ്രീ മണ്‍സൂണ്‍ പരിശോധനയില്‍ വിജയിച്ച വാഹനങ്ങളില്‍ സുരഷാ സ്റ്റിക്കറുകള്‍ പതിപ്പിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ സ്റ്റിക്കര്‍ ഇല്ലാതെ കുട്ടികളുമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകള്‍ക്ക് സര്‍വീസ് നടത്താനാവില്ല.
മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ ഓടിച്ചുനോക്കിയ ശേഷമാണ് ഫിറ്റ്നസ് നല്‍കിയത്. അധ്യയന വര്‍ഷം ആരംഭിച്ചാലും നിയമലംഘനങ്ങള്‍ തടയാന്‍ പരിശോധനകള്‍ തുടരാന്‍ തന്നെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.