പൂർവവിദ്യാർഥി കൂട്ടായ്മയുടെ പഠനോപകരണ വിതരണം
1425318
Monday, May 27, 2024 6:55 AM IST
മൂവാറ്റുപുഴ: നിർമല ഹയർ സെക്കൻഡറി സ്കൂളിലെ 1988 ലെ പൂർവ വിദ്യാർഥി കൂട്ടായ്മ എൻഎഎഎം-88 (നാം) മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ, കുന്നത്തുനാട് താലൂക്കുകളിലെ വിവിധ ഭിന്നശേഷി സ്കൂളുകളിലെ 150 ഓളം നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ നാം പ്രസിഡന്റ് ജെറി തോമസ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. ആന്റണി പുത്തൻകുളം അനുഗ്രഹ പ്രഭാഷണം നടത്തി.
സെക്രട്ടറി ബോബി വർഗീസ്, വൈസ് പ്രസിഡന്റുമാരായ പ്രദീഷ് കെ. ഫിലിപ്പ്, കെ.എം. ഷീന, ട്രഷറർ പ്രജിത്ത് എസ്. എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ നൈസ് മോൾ പയസ്, ഒ.വി. അനിഷ്, ഡോ. ബ്രിജേഷ് പോൾ, സോണി മാത്യു, ജോമോൻ ജോസഫ്, ലീഷ അനീഷ, ജോണ് വർഗീസ്, നഗരസഭാംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.