ഇൻസുലിൻ ക്ഷാമം രൂക്ഷം: രോഗികൾ ദുരിതത്തിൽ
1424591
Friday, May 24, 2024 4:59 AM IST
കാലടി: ശ്രീമൂലനഗരം സർക്കാർ ആശുപത്രിയിൽ ഇൻസുലിൻ കിട്ടാതായതോടെ രോഗികൾ ദുരിതത്തിലായി. പഞ്ചായത്തിലെ നിരവധി നിർധനരായ പ്രമേഹരോഗികൾ സർക്കാർ ആശുപത്രിയിൽനിന്ന് സൗജന്യമായി ലഭിക്കുന്ന ഇൻസുലിൻ ഉപയോഗിച്ചാണ് ആശ്വാസം കണ്ടെത്തിയിരുന്നത്.
പാവപ്പെട്ട രോഗികൾക്ക് വിലകൂടിയ ഇൻസുലിൻ വാങ്ങി ചികിത്സ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഏകദേശം രണ്ടാഴ്ചയിലധികമായി ആശുപത്രിയിൽ ഇൻസുലിൻ മരുന്ന് ഇല്ലാതായിട്ട്. എന്ന് വരുമെന്ന് ജീവനക്കാർക്കും അറിയില്ല.
ഭാരിച്ച ചികിത്സ ചെലവ് താങ്ങാൻ കഴിയാത്ത സാധാരണക്കാരുടെ വികാരം സർക്കാർ മാനിക്കണമെന്നും. പഞ്ചായത്ത് ഭരണസമിതി ഈ വിഷയത്തിലിടപെട്ട് എത്രയും പെട്ടെന്ന് ഇൻസുലിൻ മരുന്നെത്തിക്കാനുള്ള ഇടപെടൽ നടത്തണമെന്നും ആർജെഡി ശ്രീമൂലനഗരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ. ആസാദ് അധ്യക്ഷനായി.