ജ​ല അ​ഥോ​റി​റ്റി കാ​ര്യാ​ല​യം ഉ​പ​രോ​ധി​ച്ചു
Wednesday, May 8, 2024 5:00 AM IST
മൂ​വാ​റ്റു​പു​ഴ: ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ലെ ന​ടു​ക്ക​ര​യി​ൽ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ പ​ഞ്ചാ​യ​ത്തം​ഗം സെ​ൽ​ബി പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ല അ​ഥോ​റി​റ്റി എ​ൻ​ജി​നീ​യ​റു​ടെ കാ​ര്യാ​ല​യം ഉ​പ​രോ​ധി​ച്ചു. 15 ദി​വ​സ​മാ​യി ന​ടു​ക്ക​ര പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ ജ​ലം ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

ജ​ല അ​ഥോ​റി​റ്റി അ​റ്റ​കു​റ്റ പ​ണി​ക​ൾ, പ​ന്പ് സെ​റ്റ് പോ​രാ​യ്മ തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ പ​ന്പിം​ഗ് ന​ട​ത്താ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ ര​ണ്ട് പ​ന്പ്സെ​റ്റു​ക​ൾ ഒ​ന്ന​ര വ​ർ​ഷ​മാ​യി ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​രോ​ധി​ച്ച​ത്.

ഉ​പ​രോ​ധ സ​മ​ര​ത്തി​ൽ എ​ഐ​എ​സ്എ​ഫ് എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി ഗോ​വി​ന്ദ് എ​സ്. കു​ന്നും​പു​റ​ത്ത്, എ​ഐ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യം​ഗം വി.​എ​സ്. അ​ന​സ്, എ​ഐ​വൈ​എ​ഫ് മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സൈ​ജ​ൽ പാ​ലി​യ​ത്ത്, എ​ഐ​വൈ​എ​ഫ് ആ​വോ​ലി മേ​ഖ​ല സെ​ക്ര​ട്ട​റി അ​ബി​ൽ മാ​ത്യു, ഗൗ​തം കൃ​ഷ്ണ, ക്രി​സ്റ്റി റോ​യി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഉ​പ​രോ​ധ​ത്തെ തു​ട​ർ​ന്ന് ജ​ല അ​ഥോ​റി​റ്റി എ​ക്സി​കു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ജ​ലം എ​ത്തി​ക്കാ​മെ​ന്ന്അ​റി​യി​ക്കു​ക​യും ചെ​യ്തു. ​എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ന​ൽ​കി​യ ഉ​റ​പ്പി​നെ തു​ട​ർ​ന്ന് സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.