വാത്തുരുത്തിയില്‍ വോട്ടുതേടി ഹൈബി
1415940
Friday, April 12, 2024 4:34 AM IST
കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉച്ചവരെ അവധി നല്‍കിയിരുന്ന എറണാകുളം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന് വൈകിട്ട് കഠാരി ബാഗില്‍ നിന്നാണ് പ്രചാരണം ആരംഭിച്ചത്.
തുടര്‍ന്ന് വാത്തുരുത്തിയിലെത്തിയ ഹൈബി ഈഡന് ഹൃദയനിര്‍ഭരമായ വരവേല്പാണ് ലഭിച്ചത്. തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെ പ്രസംഗിച്ച് സ്ഥാനാര്‍ഥി ജനങ്ങളുടെ മനസ് കീഴടക്കി.
വില്ലിംഗ്ടണ്‍ ഐലന്‍ഡിലും ഹൈബി ഈഡന് പ്രചാരണം നടത്തി. കൊച്ചി തുറമുഖത്തിന്റെ വികസനത്തിനും പുതിയ പദ്ധതികള്‍ക്കും നടത്തിയ ഇടപെടലുകള്‍ സ്വീകരണ സമ്മേളനങ്ങളില്‍ ഹൈബി വിശദീകരിച്ചു.
ഇന്ന് കടവത്ര, വൈറ്റില, പൂണിത്തുറ, തമ്മനം, പാലാരിവട്ടം മേഖലകളില്‍ ഹൈബി ഈഡന് പര്യടനം നടത്തും.