വീടിനു മുകളിൽ നിന്നു വീണ് ചികിത്സയിലിരുന്നയാൾ മരിച്ചു
1415593
Wednesday, April 10, 2024 10:37 PM IST
കോതമംഗലം: പെയിന്റിംഗ് ജോലിക്കിടെ വീടിനു മുകളിൽ നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെയിന്റർ മരിച്ചു. പുതുപ്പാടി പാറപ്പാട്ട് രാജേഷ് (ഉണ്ണി-54) ആണ് മരിച്ചത്.
വാരപ്പെട്ടി പഞ്ചായത്തിലെ ഇളങ്ങവത്ത് പെയിന്റിംഗ് ജോലിക്കിടെ വീടിനു മുകളിൽനിന്ന് കഴിഞ്ഞ വെള്ളിയാഴ്ച താഴെ വീണു പരിക്കേറ്റ രാജേഷ് ആദ്യം മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്ററിലും തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജിലും ചികിത്സയിലായിരുന്നു. ബുധനാഴ്ച ഒരു മണിയോടെയാണ് മരിച്ചത്. സംസ്കാരം പിന്നീട്. ഭാര്യ: പ്രിയ. മകൾ: നന്ദന.