നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം അരക്കോടിയോളം രൂപ വിലയുള്ള സ്വർണ മിശ്രിതം പിടിച്ചു. ബഹറിനിൽ നിന്നും ഗൾഫ് എയർ വിമാനത്തിൽ വന്ന കോഴിക്കോട് സ്വദേശി ഇസ്മായിലാണ് സ്വർണം അനധികൃതമായി കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
സ്വർണമിശ്രിതം 4 ക്യാപ്സ്യൂളുകളാക്കി പ്രത്യേക കവറിൽ വച്ച് ശരീരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. 877. 92 ഗ്രാം സ്വർണമിശ്രിതമാണ് ഇയാൾ കൊണ്ടുവന്നത്. പരിശോധനകൾ പൂർത്തിയാക്കി പുറത്തുള്ള ഗേറ്റിൽ കൂടി കടക്കുന്നതിനിടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇയാളെ മാറ്റിനിർത്തി കൂടുതൽ പരിശോധന നടത്തുകയായിരുന്നു.