ഹരിതകർമ സേനയ്ക്ക് ട്രോളികൾ നൽകി
1396095
Wednesday, February 28, 2024 4:23 AM IST
കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ ഹരിതകർമ സേനയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് ട്രോളികൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജോമി തെക്കേക്കര ഉദ്ഘാടനം ചെയ്തു.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി 10 പഞ്ചായത്തുകളിലും ഹരിതകർമ സേനയ്ക്ക് സംഭരിക്കുന്ന വസ്തുക്കൾ എംസിഎഫിലേക്ക് കൊണ്ടുപോകുന്നതിന് സഹായകരമായാണ് ട്രോളികൾ നൽകുന്നത്.
മാലിന്യമുക്ത നാട് എന്ന കാന്പയിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും ഹരിതകർമ സേനാംഗങ്ങൾ നടത്തുന്ന പ്രവർത്തനം മാതൃകാപരമാണ്. എല്ലാ വാർഡുകളിലും ആവശ്യമായ ട്രോളികൾ വിതരണം ചെയ്യും.
പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലിസി ജോളി, ടി.കെ. കുഞ്ഞുമോൻ, വി.എം. കണ്ണൻ, ഉഷ ശിവൻ, സൈജന്റ് ചാക്കോ, തോമാച്ചൻ ചാക്കോച്ചൻ, ഹരീഷ് രാജു, സന്ധ്യ ജയ്സണ്, വി.എസ്. വിജയൻ എന്നിവർ പ്രസംഗിച്ചു.