പീഡനശ്രമം: ബ്യൂട്ടി പാർലർ ഉടമ അറസ്റ്റിൽ
1395859
Tuesday, February 27, 2024 6:24 AM IST
പിറവം: ബ്യൂട്ടി പാർലറിലെത്തിയ 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഉടമയെ പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തു. പിറവത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ കുറുപ്പ് സ്വാമിയുടെ മകൻ മുത്തു (38) വിനെ ആണ് അറസ്റ്റ് ചെയ്തത്.
പാഴൂർ മുല്ലൂർപ്പടിക്ക് സമീപം എംകെ ആർട്ടിസ്റ്ററി എന്ന ബ്യൂട്ടി പാർലർ സ്ഥാപനത്തിലാണ് ഒരാഴ്ച മുന്പ് പീഡനശ്രമം നടന്നത്. ഒളിവിലായിരുന്ന പ്രതിയെ പോലീസ് മൊബൈൽ ലോക്കേഷൻ നോക്കി പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.